നമ്മുടെ ഭൗതികവും ആത്മീയവുമായ ജീവിതത്തിൽ എപ്പോഴും നിരവധി പരീക്ഷണങ്ങളും പ്രതിബന്ധങ്ങളും ഉണ്ട്. മുൻകാലങ്ങളിൽ, ഇസ്രായേല്യർ വലിയ പരീക്ഷണങ്ങളെ നേരിട്ടപ്പോൾ—വെള്ളവും ഭക്ഷണവുമില്ലാത്ത മരുഭൂമിയും ഭീമന്മാർ വസിച്ചിരുന്ന കാനാൻ ദേശവും—യോശുവയും കാലേബും ദൈവത്തിൽ മാത്രം പ്രത്യാശ അർപ്പിച്ചു. അവരെപ്പോലെ, പ്രയാസങ്ങൾക്കിടയിലും ദൈവം നമുക്കായി തുറന്ന പ്രത്യാശയുടെ വാതിൽ കാണാനുള്ള വിശ്വാസം നമുക്കും ആവശ്യമാണ്.
യേശുവിന്റെ ക്രൂശീകരണത്തിൽ നിരാശരായ ആദ്യകാല സഭയിലെ വിശുദ്ധർക്ക്, അവിടുത്തെ പുനരുത്ഥാനത്തിലൂടെയും സ്വർഗ്ഗാരോഹണത്തിലൂടെയും ദൈവം സ്വർഗ്ഗരാജ്യത്തിലേക്ക് പ്രത്യാശയുടെ വാതിൽ തുറന്നതുപോലെയും, രാത്രി മുഴുവൻ ഒന്നും പിടിക്കാതിരുന്ന പത്രോസിന്, അവിടുത്തെ വചനപ്രകാരം പ്രവർത്തിച്ചപ്പോൾ നടന്ന അത്ഭുതം കാണിച്ചതുപോലെയും, ഇന്നും, “സുവിശേഷം ലോകം മുഴുവൻ പ്രസംഗിക്കപ്പെടും” എന്ന ക്രിസ്തു അൻസംഗ്ഹൊങ്ങിന്റെ വാക്കും തീർച്ചയായും നിറവേറും.
യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സ് എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ. എന്നാൽ കർത്താവേ, ഞാൻ ഏതിനായി കാത്തിരിക്കുന്നു? എന്റെ പ്രത്യാശ നിങ്കൽ വച്ചിരിക്കുന്നു. സങ്കീർത്തനങ്ങൾ 39:4–7
എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും. രാജ്യത്തിന്റെ ഈ സുവിശേഷം സകല ജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിലൊക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും. മത്തായി 24:13–14
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം