അദൃശ്യമായ സമയം കടന്നുപോകുന്നത് കാണുന്നതിന് ഘടികാരം കണ്ടുപിടിച്ചതുപോലെ, അദൃശ്യമായ ആത്മീയ ലോകത്തിൽ സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ പോകുന്നതിന്റെ ന്യായവിധി ബൈബിളിലൂടെ നമുക്ക് കാണാൻ കഴിയും.
വെളിച്ചമായി വന്ന യേശു മൽക്കീസേദെക്കിന്റെ ക്രമത്തിൽ വന്നതിനാൽ, ദൈവസഭയിലെ അംഗങ്ങളായ അവിടുത്തെ അനുയായികളും പുതിയ നിയമത്തിന്റെ പെസഹ ആചരിക്കുകയും അവിടുത്തെ ഉപദേശങ്ങൾ പിന്തുടരുകയും ചെയ്യുന്നു.
രണ്ടായിരം വർഷങ്ങൾക്ക് മുമ്പ്, ആളുകൾ രണ്ട് വിഭാഗങ്ങളായി വിഭജിക്കപ്പെട്ടു - തങ്ങളുടെ രക്ഷകനായി ജഡത്തിൽ വന്ന യേശുവിൽ വിശ്വസിച്ചവരും അങ്ങനെ ചെയ്യാത്തവരും, പരിശുദ്ധാത്മ യുഗത്തിൽ, ആത്മാവും മണവാട്ടിയുമായി വന്നിരിക്കുന്ന ക്രിസ്തു അൻസംഗ്ഹൊങ്ങിലെ മാതാവായ ദൈവത്തിലും വിശ്വസിക്കുന്നവരും അങ്ങനെ ചെയ്യാത്തവരും ഉണ്ട്.
ഈ വിശ്വാസത്തെ അടിസ്ഥാനമാക്കി ദൈവത്തിന്റെ ന്യായവിധി ഇതിനകം നിർണ്ണയിക്കപ്പെട്ടിട്ടുണ്ടെന്ന് ബൈബിൾ പറയുന്നു.
ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതുതന്നെ.
തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകയ്ക്കുന്നു; തന്റെ പ്രവൃത്തിക്ക് ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല.
സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന് വെളിച്ചത്തിങ്കലേക്കു വരുന്നു.
യോഹന്നാൻ 3:19–21
ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ട് ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങൾ അവനോടു കേട്ടു നിങ്ങളോട് അറിയിക്കുന്ന ദൂതാകുന്നു.
1 യോഹ. 1:5
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം