ശലോമോൻ ആഗ്രഹിച്ചതെല്ലാം ചെയ്തു, പക്ഷേ ഒടുവിൽ അദ്ദേഹം പറഞ്ഞു, “എല്ലാം വ്യർത്ഥം!” മഹാനായ അലക്സാണ്ടർ പോലും സമ്മതിച്ചതുപോലെ, മരണം വരുമ്പോൾ ഒരുവൻ വെറുംകൈയോടെ മടങ്ങുന്നു. അതിനാൽ, ഈ ഭൂമിയിലെ നൈമിഷിക സന്തോഷങ്ങളിലും ആനന്ദങ്ങളിലും നാം തൃപ്തരാകാതെ, ദൈവത്തെ ഭയപ്പെട്ട് അവിടുത്തെ കൽപ്പനകൾ പാലിച്ച് നിത്യസ്വർഗത്തിനായി ജീവിക്കണം. സ്വർഗരാജ്യത്തിൽ എന്നേക്കും ആസ്വദിക്കാനുള്ള സന്തോഷത്തിനായി ജീവിക്കുന്നതാണ് ജ്ഞാനപൂർവകമായ ജീവിതം.
ഈ ഭൂമിയിൽ വിശ്വസ്തതയോടെ ജീവിച്ച് സ്വർഗത്തിൽ ദൈവാനുഗ്രഹം പ്രാപിക്കാൻ സഹായിക്കുന്ന തിരഞ്ഞെടുപ്പുകൾ മനുഷ്യവർഗം നടത്തണം. സ്വർഗരാജ്യത്തിനും നിത്യജീവനും വേണ്ടിയുള്ള ഒരുക്കമെന്ന നിലയിൽ, ദൈവസഭയിലെ അംഗങ്ങൾ ശബ്ബത്ത് ദിനവും ഏഴ് വാർഷിക ഉത്സവങ്ങളും ആചരിക്കുകയും സൽപ്രവൃത്തികളിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു.
പൊടി പണ്ട് ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവ് അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും. ഹാ മായ, മായ, സകലവും മായയത്രേ എന്നു സഭാപ്രസംഗി പറയുന്നു. എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അത് ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്. സഭാപ്രസംഗി 12:7-8, 13
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം