ഒരു പാപി അവരുടെ പാപം മറന്നുകൊണ്ട് ഒരു പുതിയ ജീവിതം നയിച്ചാലും, അവരുടെ പാപം ഒരിക്കലും അപ്രത്യക്ഷമാവുകയില്ല.
സ്വർഗ്ഗത്തിൽ വെച്ച് പാപം ചെയ്യുകയും, സ്വർഗ്ഗത്തിന്റെയോ നരകത്തിന്റെയോ ന്യായവിധിക്കായി കാത്തിരിക്കുകയും ചെയ്യുന്ന ശിക്ഷിക്കപ്പെടാത്ത തടവുകാരാണ് മനുഷ്യരാശി. പുതിയ നിയമത്തിന്റെ ന്യായപ്രമാണത്തിലൂടെ, ഈ ഭൂമിയിൽ മാനസാന്തരപ്പെടുവാനുള്ള അവസാനത്തെ അവസരത്തിനു ശേഷം, അവർ ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പിൽ നിൽക്കണം, അപ്പോൾ അവരുടെ പാപങ്ങൾക്കുള്ള അന്തിമ ന്യായവിധി അവർക്ക് നൽകപ്പെടും.
പുതിയ നിയമത്തിന്റെ ന്യായപ്രമാണത്തിൽ, നമ്മുടെ സകല പാപങ്ങളും അതിക്രമങ്ങളും നീക്കം ചെയ്യുമെന്ന വാഗ്ദാനമാണ് അടങ്ങിയിരിക്കുന്നത്.
ആത്മീയ പാപികളുടെ കഠിനമായ പാപങ്ങൾ നീക്കുവാനാണ് യേശു ക്രൂശിൽ ത്യാഗം അനുഭവിച്ചത്. ക്രിസ്തു അൻസംഗ്ഹൊങും മാതാവായ ദൈവവും, വീണ്ടെടുപ്പിന്റെ കൃപ അടങ്ങിയിരിക്കുന്ന പുതിയ നിയമത്തിന്റെ ന്യായപ്രമാണം പുനഃസ്ഥാപിച്ചു. യേശു ചെയ്തതുപോലെതന്നെ, “മാനസാന്തരപ്പെടുവിൻ”, എന്ന് ആത്മാർത്ഥമായി വിളിച്ചുകൊണ്ട് അവർ മനുഷ്യരാശിയെ സ്വർഗ്ഗരാജ്യത്തിലേക്ക് നയിക്കുകയാണ്.
ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ...
എബ്രായർ 9:27
മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.
വെളിപ്പാട് 20:14-15
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം