ദൈവത്തെ "നാം" എന്ന് പരാമർശിക്കുന്ന
ഉൽപത്തിയിൽ ഏറ്റവും നിഗൂഢമായ
ഭാഗത്തെക്കുറിച്ച് ഈ പുസ്തകം വിവരിക്കുന്നു.
പിതാവായ ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ,
“ഞാൻ മനുഷ്യനെ ഉണ്ടാക്കാം . . ."എന്നല്ല പറഞ്ഞത്, മറിച്ച് “നമ്മുക്ക മനുഷ്യനെ ഉണ്ടാക്കാം . . ." എന്നാണ് പറഞ്ഞത്
ഉൽപത്തി 1:26
ദൈവം ഒന്നാണ്, "പിതാവ്"! അങ്ങനെയെങ്കിൽ,
എന്തുകൊണ്ടാണ് ദൈവത്തെ ബൈബിളിൽ
“നാം” എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്?
“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.”
ഉൽപത്തി 1:1
ബൈബിളിന്റെ യഥാർത്ഥ വാക്യങ്ങളടങ്ങിയ തോറയിൽ, “ദൈവങ്ങൾ” എന്നർഥമുള്ള എലോഹിം എന്നാണ് എഴുതിയിരിക്കുന്നത്.
“എൽ” അല്ലെങ്കിൽ “എലോഹ” എന്ന് ഏകവചനത്തിൽ ദൈവത്തെ സൂചിപ്പിക്കുന്നു, “ദൈവങ്ങൾ” എന്ന് അർത്ഥമാക്കുന്ന എലോഹിം ബഹുവചന രൂപമാണ്.
ബൈബിളിൽ, ദൈവത്തെ 2,500-ൽ അധികം തവണ ദൈവങ്ങൾ [എലോഹിം] എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
“പിതാവായ ദൈവം” മാത്രമല്ല, മറ്റൊരു ദൈവവും കൂടെ ഉണ്ടായിരിക്കണമെന്ന് ഇത് കാണിക്കുന്നു.
പുരുഷനെയും സ്ത്രീയെയും ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു.
“ഇങ്ങനെ ദൈവം [എലോഹിം] തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ [എലോഹിം] സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ”
ഉൽപത്തി 1:27
പുരുഷനെ "പിതാവായ ദൈവത്തിന്റെ" സ്വരൂപത്തിൽ സൃഷ്ടിച്ചു.
സ്ത്രീയെ "മാതാവായ ദൈവത്തിന്റെ " സ്വരൂപത്തിൽ സൃഷ്ടിച്ചു.
“എലോഹിം” ദൈവമായ സൃഷ്ടാവ് പിതാവായ ദൈവവും മാതാവായ ദൈവവുമാണ്.
അന്ത്യനാളുകളിൽ ദൈവം പ്രത്യക്ഷനാകുമെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നു. . (1 തിമൊഥെയൊസ് 6:15)
പുത്രന്റെ യുഗത്തിൽ, ദൈവം യേശുവായി പ്രത്യക്ഷപ്പെട്ടു.
ഈ യുഗത്തിൽ, എലോഹിം ദൈവം പിതാവായ
ദൈവമായും "മാതാവായ ദൈവമായും"
മനുഷ്യരാശിയെ രക്ഷിക്കാൻ ജഡത്തിൽ വരും.
വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ് പരിശുദ്ധാത്മ യുഗത്തിലെ രക്ഷകരായ ആത്മാവും മണവാട്ടിയും- ക്രിസ്തു അൻസംഗ്ഹൊങിലും മാതാവായ ദൈവത്തിലും വിശ്വസിക്കുന്നു.
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം