ദൈവം മനുഷ്യരുടെ ഹൃദയവും അന്തരംഗവും തുളച്ചുനോക്കുന്നതിനാൽ, ഒന്നും അവിടുത്തിൽനിന്ന് മറച്ചുവെക്കാൻ കഴിയില്ല. ഒരു വ്യക്തി ജീവിതത്തിൽ ചെയ്യുന്ന എല്ലാം ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പാകെ വെളിപ്പെടുകയും ഓരോരുത്തനും തങ്ങളുടെ പ്രവൃത്തികൾക്കനുസരിച്ച് ന്യായവിധി ലഭിക്കുകയും ചെയ്യും. അതുകൊണ്ട്, ബൈബിൾ പറയുന്നു: “നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ.”
“ഈ ഏറ്റവും ചെറിയ എന്റെ സഹോദരന്മാരിൽ ഒരുത്തന് നിങ്ങൾ ചെയ്തതെല്ലാം എനിക്കു ചെയ്തതാകുന്നു” എന്ന് പറഞ്ഞ ക്രിസ്തു അൻസംഗ്ഹൊങിന്റെയും മാതാവായ ദൈവത്തിന്റെയും പഠിപ്പിക്കലുകൾ അനുസരിച്ച്, ദൈവസഭയിലെ അംഗങ്ങൾ പരസ്പരം താഴ്മയോടെ ശുശ്രൂഷിക്കുകയും സ്നേഹം പ്രാവർത്തികമാക്കുകയും ചെയ്യുന്നു. കൂടാതെ, ഇസ്രായേൽമക്കളുടെ പിറുപിറുപ്പും പരാതിയും പുരോഹിതന്റെ പുത്രന്മാരായ ഹൊഫ്നിയുടെയും ഫീനെഹാസിന്റെയും അധാർമികതയും വരുത്തിവെച്ച നാശത്തെ പാഠമായി സ്വീകരിച്ച്, അവർ വിശ്വാസത്തിന്റെ വിശുദ്ധജീവിതം നയിക്കാൻ എപ്പോഴും പരിശ്രമിക്കുന്നു.
“ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്ന് എഴുതിയിരിക്കുന്നുവല്ലോ. മുഖപക്ഷം കൂടാതെ ഓരോരുത്തന്റെ പ്രവൃത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്നവനെ നിങ്ങൾ പിതാവ് എന്നു വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ. 1 പത്രൊസ് 1:16–17
എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അത് ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്. ദൈവം നല്ലതും തീയതുമായ സകല പ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ. സഭാപ്രസംഗി 12:13–14
119 ബുന്ദങ് പോസ്റ്റ് ബോക്സ് ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ഫോൺ 031-738-5999 ഫാക്സ് 031-738-5998
ഹെഡ് ഓഫീസ്: 50, സുനേ-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊങ്ഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
പ്രധാന ദേവാലയം: 35, പാൻഗ്യൊയൊക്-റോ, ബുന്ദങ്-ഗു, സിയോങ്നാം-സി, ഗ്യൊംഗി-ദൊ, റിപ്പബ്ലിക്ക് ഓഫ് കൊറിയ
ⓒ വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. സ്വകാര്യതാനയം